Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V D Satheesan

എല്ലാ സഹായങ്ങളും സതീശൻ സാറിന്‍റെ സർക്കാരിന് വാഗ്ദാനം ചെയ്യുന്നുവെന്ന് മോഹൻലാൽ

കൊച്ചി: മനസിൽ ചങ്ങാതിയുടെ സ്ഥാനം ആണ് മുഖ്യമന്ത്രി വി.ഡി. സതീശനെന്ന് നടൻ മോഹൻലാൽ. ഇരട്ടി സന്തോഷമുള്ള നേരമാണിത്. മലയാളികൾക്ക്‌ മുഖ്യമന്ത്രിയിൽ വലിയ പ്രതീക്ഷയുണ്ട്. നാട് അദ്ദേഹത്തെ സിഎം ആക്കാൻ മുറവിളി കൂട്ടിയത് അമ്പരപ്പിച്ചുവെന്നും വി.ഡി. സതീശന് പറവൂരിൽ നൽകിയ സ്വീകരണത്തിൽ മോഹൻലാൽ പറഞ്ഞു.

സത്യസന്ധ്യതയും സുതാര്യതയും ഇഴ ചേർന്ന ആളാണ്‌ അദ്ദേഹം. അതാവും ജനം വിഡിക്കായി തെരുവിൽ ഇറങ്ങിയതെന്നും മോഹൻലാൽ പറഞ്ഞു. കേരളത്തിലെ വിഭവങ്ങൾ നന്നായി ഉപയോഗിക്കാൻ കഴിയട്ടെ.

നെഹ്‌റുവിയൻ സോഷ്യലിസ്റ്റ് നെഹ്‌റുവിനെ പോലത്തെ ഡ്രീമർ ആവാതെ തരമില്ല. ചില ആകുലതകളും മോഹൻലാൽ പങ്കുവച്ചു. റോഡുകൾ ആളുകളെ കൊല്ലുന്ന അവസ്ഥയിൽ നിന്നും മാറണം. മാലിന്യം രോഗത്തിന് വഴി മാറരുത്.

നർകോട്ടിക്സ് ഈസ് ഡേർട്ടി ബിസിനസ് എന്ന സിനിമ ഡയലോഗും പറഞ്ഞ മോഹൻലാൽ ലഹരിക്കെതിരെ കർശന നടപടി വേണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വി.ഡി സിഎം ആയപ്പോൾ സിങ്കപൂർ മാതൃക സൃഷ്ടിച്ച ലീയെ ഓർത്തെന്നും മോഹൻലാൽ പറഞ്ഞു. അതുപോലെ മാറ്റം കൊണ്ടുവരാൻ കഴിയട്ടെയെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

Kerala

'സ്വ​ന്തം ര​ക്ത​സാ​ക്ഷി​യു​ടെ പ​ണ​ത്തി​ലും കൈയിട്ടുവാ​രി'; പ​യ്യ​ന്നൂ​ര്‍ ഫ​ണ്ട് ത​ട്ടി​പ്പി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: പ​യ്യ​ന്നൂ​രി​ലെ സി​പി​എം നേ​താ​ക്ക​ള്‍ സ്വ​ന്തം ര​ക്ത​സാ​ക്ഷി​യു​ടെ കു​ടും​ബ​ത്തി​ന് ന​ല്‍​കേ​ണ്ട പ​ണ​ത്തി​ല്‍​പ്പോ​ലും ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ല്‍ ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. വി. ​കു​ഞ്ഞി​കൃ‌​ഷ്ണ​ന്‍ ഉ​ന്ന​യി​ച്ച ഫ​ണ്ട് തി​രി​മ​റി ആ​രോ​പ​ണ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ര​ക്ത​സാ​ക്ഷി ഫ​ണ്ട്, പാ​ര്‍​ട്ടി ഓ​ഫീ​സ് നി​ര്‍​മ്മാ​ണ ഫ​ണ്ട്,  തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് എ​ന്നി​വ​യി​ല്‍ നി​ന്നാ​യി ഒ​രു കോ​ടി​യി​ലേ​റെ രൂ​പ വെ​ട്ടി​ച്ചെ​ന്ന ആ​രോ​പ​ണം ഗൗ​ര​വ​ത​ര​മാ​ണ്. ഇ​തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യ്യാ​റാ​ക​ണം. സി​പി​എം കോ​ട​തി​ക്ക് മു​ക​ളി​ല​ല്ല, പാ​ര്‍​ട്ടി​ക്ക് സ്വ​ന്ത​മാ​യി കോ​ട​തി​യു​ള്ള​തി​നാ​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​ല്ലെ​ന്ന സി​പി​എം നി​ല​പാ​ടി​നെ​യും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

നാ​ട്ടി​ലെ നി​യ​മം എ​ല്ലാ​വ​ര്‍​ക്കും ബാ​ധ​ക​മാ​ണെ​ന്നും പാ​ര്‍​ട്ടി അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രെ വെ​ള്ള​പൂ​ശു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബാ​ങ്ക് സ്റ്റേ​റ്റ്‌​മെ​ന്‍റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള കൃ​ത്യ​മാ​യ തെ​ളി​വു​ക​ള്‍ ന​ല്‍​കി​യി​ട്ടും പ​യ്യ​ന്നൂ​ര്‍ എം​എ​ൽ​എ ടി.​ഐ. മ​ധു​സൂ​ദ​ന​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വം അ​ഴി​മ​തി​ക്ക് കൂ​ട്ടു​നി​ല്‍​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു.

ര​ക്ത​സാ​ക്ഷി​ക​ളോ​ട് പോ​ലും ആ​ത്മാ​ര്‍​ത്ഥ​ത​യി​ല്ലാ​ത്ത സി​പി​എ​മ്മി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പ് ജ​ന​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ തു​റ​ന്നു​കാ​ട്ടു​മെ​ന്നും കോ​ണ്‍​ഗ്ര​സ് ഈ ​വി​ഷ​യം രാ​ഷ്ട്രീ​യ​മാ​യി ഏ​റ്റെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ശ​ബ​രി​മ​ല സ്വ​ർ​ക്കൊ​ള്ള കേ​സി​ലെ അ​ന്വേ​ഷ​ണ​ത്തി​ൽ മു​രാ​രി ബാ​ബു​വി​നും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്കും സ്വാ​ഭാ​വി​ക ജാ​മ്യ​മാ​ണ് കി​ട്ടി​യ​ത്. ഇ​വ​ർ​ക്കെ​തി​രെ ഒ​രു ഇ​ട​ക്കാ​ല കു​റ്റ​പ​ത്രം പോ​ലും സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ക​ളി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓഫീ​സ് വ​ലി​യ സ​മ്മ​ർ​ദ​മാ​ണ് ചെ​ലു​ത്തു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ആ​രോ​പി​ച്ചു.

 

Kerala

ത​നി​ക്കെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വി​ന് കീ​റ ക​ട​ലാ​സ് പോ​ലും ഹാ​ജ​രാ​ക്കാ​നാ​യി​ല്ല: ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ  

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ത​നി​ക്കെ​തി​രെ ഒ​രു കീ​റ​ക​ട​ലാ​സ് പോ​ലും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. വി​ഷ​യ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ​യും ക​ട​കം​പ​ള്ളി രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

ത​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ ആ​യി​രു​ന്നു ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ച​ത്. പ​ക​ൽ വെ​ളി​ച്ച​ത്തി​ലാ​ണ് എ​സ്ഐ​ടി​യു​ടെ അ​ടു​ത്തേ​ക്ക് പോ​യ​തെ​ന്നും ചോ​ദ്യം ചെ​യ്യ​ൽ ക​ഴി​ഞ്ഞ് ത​ന്‍റെ കാ​റി​ൽ ഓ​ഫീ​സി​ലേ​ക്ക് തി​രി​കെ പോ​യെ​ന്നും ക​ട​കം​പ​ള്ളി കു​റി​ച്ചു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം;

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ൽ ഞാ​ൻ മൊ​ഴി ന​ൽ​കി​യ വി​വ​രം അ​റി​യാ​ൻ വൈ​കി​യ​തി​ന്‍റെ പ​രി​ഭ്ര​മ​ത്തി​ലാ​വ​ണം ചി​ല മാ​ധ്യ​മ​ങ്ങ​ൾ സ​ങ്ക​ല്പ​ക​ഥ​ക​ൾ ച​മ​യ്ക്കു​ന്ന​ത്. ഇ​തി​ലൊ​ന്നും പ്ര​തി​ക​രി​ക്കേ​ണ്ട എ​ന്ന് ക​രു​തി​യ​താ​ണ്, എ​ന്നാ​ൽ ജ​ന​ങ്ങ​ൾ തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട​രു​ത് എ​ന്ന നി​ർ​ബ​ന്ധ​മു​ള്ള​തു​കൊ​ണ്ട് ചി​ല കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കാം.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ഞാ​ൻ സ്പെ​ഷ്യ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീ​മി​ന് (SIT) മു​ന്നി​ൽ ഹാ​ജ​രാ​യ​ത്. അ​ത് ഏ​തെ​ങ്കി​ലും ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പൊ​ലീ​സ് ആ​സ്ഥാ​ന​ത്തി​ന് ചേ​ർ​ന്നു​ള്ള ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്താ​ണ് എ​ന്റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

എം.​എ​ൽ.​എ ബോ​ർ​ഡ് വെ​ച്ച, ഞാ​ൻ സ്ഥി​രം ഉ​പ​യോ​ഗി​ക്കു​ന്ന ക​റു​ത്ത ടൊ​യോ​ട്ട യാ​രി​സ് കാ​റി​ലാ​ണ് ഞാ​ൻ അ​വി​ടെ എ​ത്തി​യ​തും, മൊ​ഴി ന​ൽ​കി​യ ശേ​ഷം എ​ന്റെ ഓ​ഫീ​സി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​യ​തും. ഇ​തൊ​ക്കെ പ​ക​ൽ​വെ​ളി​ച്ച​ത്തി​ൽ ന​ട​ന്ന കാ​ര്യ​ങ്ങ​ളാ​ണ്.

ഒ​രു പ്ര​മു​ഖ ദി​ന​പ​ത്രം എ​ഴു​തി​യി​രി​ക്കു​ന്ന​ത് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ന​ൽ​കി​യ അ​പേ​ക്ഷ​യി​ന്മേ​ൽ അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ഞാ​ൻ എ​ഴു​തി ഒ​പ്പി​ട്ടു ന​ൽ​കി എ​ന്നാ​ണ്. ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​പ്പാ​ളി വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഫ​യ​ലു​ക​ളും ഇ​പ്പോ​ൾ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

എ​ല്ലാ മാ​ധ്യ​മ​ങ്ങ​ളു​ടെ​യും ക​യ്യി​ൽ ഈ ​ഫ​യ​ലു​ക​ളു​ടെ കോ​പ്പി​യു​മു​ണ്ട്. അ​ത്ത​ര​ത്തി​ൽ ഞാ​ൻ കു​റി​പ്പെ​ഴു​തി​യ ഒ​രു അ​പേ​ക്ഷ ഉ​ണ്ടെ​ങ്കി​ൽ അ​ത് പു​റ​ത്തു​വി​ടാ​ൻ നി​ങ്ങ​ൾ ഹൃ​ദ​യ വി​ശാ​ല​ത കാ​ണി​ക്ക​ണം.മ​റ്റൊ​രു ആ​രോ​പ​ണം, ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് സ​ഹാ​യം ചെ​യ്യാ​ൻ മ​ന്ത്രി നി​ർ​ദ്ദേ​ശി​ച്ച​താ​യി സ്വ​ർ​ണ്ണ​പ്പാ​ളി കൈ​മാ​റാ​ൻ ഉ​ത്ത​ര​വി​ട്ട ഫ​യ​ലു​ക​ളി​ൽ പ​രാ​മ​ർ​ശ​മു​ണ്ട് എ​ന്നാ​ണ്.

അ​ങ്ങ​നെ ഒ​രു ഉ​ത്ത​ര​വ് ഉ​ണ്ടെ​ങ്കി​ൽ അ​തും നി​ങ്ങ​ൾ പു​റ​ത്തു​വി​ടൂ, ജ​ന​ങ്ങ​ൾ കാ​ണ​ട്ടെ. ഇ​നി മാ​ധ്യ​മ​ങ്ങ​ളു​ടെ അ​ടു​ത്ത 'ക​ണ്ടെ​ത്ത​ൽ', ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ സ്പോ​ൺ​സ​ർ​ഷി​പ്പി​ൽ ഞാ​ൻ മ​ണ്ഡ​ല​ത്തി​ൽ വീ​ട് വെ​ച്ചു കൊ​ടു​ത്തു എ​ന്നാ​ണ്.

എ​ന്‍റെ മ​ണ്ഡ​ല​ത്തി​ലെ വീ​ടി​ല്ലാ​ത്ത ഒ​ട്ടേ​റെ പേ​ർ​ക്ക് സ​ർ​ക്കാ​രി​ന്റെ​യും സു​മ​ന​സ്സു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കാ​ൻ എ​നി​ക്ക് ക​ഴി​ഞ്ഞു എ​ന്ന​ത് യാ​ഥാ​ർ​ത്ഥ്യം ത​ന്നെ​യാ​ണ്. എ​ന്നാ​ൽ അ​തി​ൽ ഒ​ന്നു​പോ​ലും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ സ്പോ​ൺ​സ​ർ​ഷി​പ്പി​ൽ നി​ർ​മ്മി​ച്ച​ത​ല്ല.

ഇ​നി മ​റി​ച്ച് അ​ത്ത​ര​ത്തി​ലൊ​രു വീ​ട് നി​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ ആ ​വീ​ടും അ​തി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളെ​യും ജ​ന​ങ്ങ​ളെ കാ​ണി​ക്കാ​നു​ള്ള 'വ​ലി​യ മ​ന​സ്സെ​ങ്കി​ലും' നി​ങ്ങ​ൾ കാ​ണി​ക്ക​ണം.അ​വാ​സ്ത​വ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച് ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​ത് ശ​രി​യ​ല്ല.

Ps: സ്വ​ർ​ണ്ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ എ​നി​ക്കെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ച്ച് 84 ദി​വ​സം പി​ന്നി​ട്ടി​ട്ടും കോ​ട​തി​യി​ൽ ഒ​രു കീ​റ​ക്ക​ട​ലാ​സ് പോ​ലും ഹാ​ജ​രാ​ക്കാ​ൻ പ്ര​തി​പ​ക്ഷ നേ​താ​വി​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല.
ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ

 

Kerala

അണികളോട് ആയുധം താഴെ വയ്ക്കാൻ മുഖ്യമന്ത്രി പറയണം, ഇനിയും ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സിപിഎം വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ മുഖംമൂടി ധരിച്ചെത്തിയ സിപിഎം സംഘം കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റായ റിട്ടയേർഡ് അധ്യാപകനെയും യുഡിഎഫ് സ്ഥാനാർഥിയെയും ആക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പരാജയത്തിന് പിന്നാലെ പാനൂരിൽ വീണ്ടും ആക്രമണമുണ്ടായി. ഇതിനൊക്കെ സിപിഎമ്മിന് ശക്തമായ തിരിച്ചടി കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. അക്രമം കൊണ്ട് കോൺഗ്രസിനെയോ യുഡിഎഫിനെയോ തകർക്കാമെന്നു കരുതേണ്ട. ഇനിയും ഞങ്ങളുടെ പ്രവർത്തകരെ ആക്രമിച്ചാൽ തിരിച്ചടി നൽകും. ആയുധം താഴെ വയ്ക്കാൻ സിപിഎം തയാറാകണം.

കേരളത്തിലെ ജനങ്ങൾ ഏറ്റവും കൂടുതൽ വെറുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായി സിപിഎം ഇപ്പോൾ മാറി. ആയുധവുമായി കോൺഗ്രസിനെയും യുഡിഎഫിനെയും തോൽപ്പിക്കാമെന്ന് സിപിഎം കരുതേണ്ട. അണികളോട് ആയുധം താഴെ വയ്ക്കാൻ മുഖ്യമന്ത്രി പറയണം. മുഖ്യമന്ത്രിയുടെ ജില്ലയിലെ അണികളാണ് ഈ തോന്ന്യാസം ചെയ്യുന്നത്. ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള ആളാണ് മുഖ്യമന്ത്രിയെന്നത് മറക്കരുതെന്നും കുറ്റവാളികൾക്കെതിരെ പോലീസ് നടപടിയെടുത്തേ മതിയാകൂ എന്നും സതീശൻ കൂട്ടിച്ചേർത്തു.

Kerala

യുഡിഎഫിന്‍റെ വികൃത മുഖം മറച്ചുവയ്ക്കാൻ കഴിയില്ല; പ്രതിപക്ഷത്തോട് ചോദ്യങ്ങളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും ഒരു പദ്ധതിയെ പ്രതിപക്ഷം എതിർക്കാതിരുന്നിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും വികൃത മുഖം മറച്ചുവയ്ക്കാൻ കഴിയില്ലെന്ന് അദേഹം പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെചോദ്യം. യൂത്ത് കോൺഗ്രസ് നേതാവായ എംഎൽഎയുടെ പീഡന പരമ്പര പുറത്തു വന്നപ്പോൾ ‘പ്രതിക്കൂട്ടിൽ ആയത് സിപിഎം’ എന്ന ഒരു വിചിത്ര ന്യായം വോട്ടെടുപ്പ് നടക്കുന്ന വേളയിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു കേട്ടു. ഇത്തരം പരമാബദ്ധങ്ങൾ കൊണ്ടൊന്നും കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും വികൃത മുഖം മറച്ചുവയ്ക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവിന്‍റെ മറുപടിക്കായി ചിലതു ചോദിക്കട്ടെയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ലൈഫ് മിഷന്‍

ലൈഫ് മിഷന്‍ അടക്കമുള്ള നാല് മിഷനുകളും പിരിച്ചുവിടുമെന്നാണ് അന്നത്തെ യുഡിഎഫ് കണ്‍വീനറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.എം. ഹസന്‍ പ്രഖ്യാപിച്ചത്. അതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ട് ഹസനെ തള്ളിപ്പറയുന്നില്ല?

വിഴിഞ്ഞം തുറമുഖം

വിഴിഞ്ഞം തുറമുഖത്തിനെതിരെ ഉണ്ടായ, വസ്തുതാവിരുദ്ധമായ എല്ലാ എതിര്‍പ്പുകള്‍ക്കും പിന്തുണ പ്രഖ്യാപിച്ചവരാണ് പ്രതിപക്ഷം. തുറമുഖം കമ്മീഷന്‍ ചെയ്തിരിക്കുന്നു. പഴയ നിലപാടില്‍ പ്രതിപക്ഷ നേതാവ് ഉറച്ചു നില്‍ക്കുമോ?

തുരങ്കപാത

വയനാട് തുരങ്കപാത അടക്കമുള്ള പദ്ധതികളെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് തന്നെ പറഞ്ഞു. തുരങ്കപാതയുടെ പണി തുടങ്ങിക്കഴിഞ്ഞു. ഇനിയും എതിര്‍ക്കുമോ?

തീരദേശ ഹൈവേ

തീരദേശ ഹൈവേ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എനിക്ക് കത്ത് നല്‍കുകയുണ്ടായി. നിലവില്‍ അതും പൂര്‍ത്തീകരണത്തോട് അടുക്കുകയാണ്. എതിര്‍പ്പ് തുടരുന്നുണ്ടോ?

ക്ഷേമ പെന്‍ഷന്‍

62 ലക്ഷത്തോളം പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത് വോട്ട് പിടിക്കാനുള്ള കൈക്കൂലിയാണെന്ന് പറഞ്ഞത് ഐഎസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആണ്. ക്ഷേമ പെന്‍ഷന്‍ കൈക്കൂലിയായും അത് വാങ്ങുന്നവരെ കൈക്കൂലി വാങ്ങുന്നവരായും പ്രതിപക്ഷ നേതാവ് കാണുന്നുണ്ടോ?

ദേശീയപാതാ വികസനം

ദേശീയപാത പൂര്‍ത്തീകരിക്കുന്നതില്‍ ഒരടി പോലും മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് പറഞ്ഞത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനാണ്. നന്ദിഗ്രാമിലെ മണ്ണും കൊണ്ട് കീഴാറ്റൂരിലേക്ക് വന്നവര്‍ ഇപ്പോഴും ദേശീയ പാതക്കെതിരെ നിലപാട് തുടരുന്നുണ്ടോ?

ഗെയില്‍ പൈപ്പ്‌ലൈൻ

ഗെയില്‍ പൈപ്പ്‌ലൈൻ നടപ്പാക്കില്ലെന്ന് പറഞ്ഞതും സമരം നയിച്ചതും അന്നത്തെ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരനും ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുമടക്കമുള്ളവരാണ്. ഗെയില്‍ പൈപ്പ്‌ലൈൻ ഒരു യാഥാർഥ്യമാണ്. പഴയ നിലപാട് മാറ്റിയോ?

കിഫ്ബി

കേരളത്തിന്‍റെ അതിജീവന ബദലായി ഉയര്‍ന്ന കിഫ്ബി വഴി അഭൂതപൂര്‍വമായ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. കേന്ദ്രം ഭരിക്കുന്ന സംഘപരിവാര്‍ ഇഡി അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വഴി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ നോക്കിയപ്പോള്‍ അതിനും കൂട്ടുനില്‍ക്കുന്നില്ലേ? കിഫ്ബി മുഖേന നാട്ടില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം തള്ളിപ്പറയുമോ?

കിഫ്ബി വഴി നാട്ടിലെ സ്കൂളുകളും ആശുപത്രികളും മറ്റ് സൗകര്യങ്ങളും ലോകോത്തരമാക്കുന്നതിനെ പറ്റി പ്രതിപക്ഷത്തിന്‍റെ നിലവിലെ നിലപാട് എന്താണ്?

അതിദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതി

അതിദാരിദ്ര്യ മുക്തി എന്നു നമ്മുടെ ലോക ശ്രദ്ധയാകർഷിച്ച നേട്ടത്തെ പാവപ്പെട്ടവര്‍ക്ക് റേഷന്‍ കിട്ടുന്നതിന് തടസമാകും എന്ന് പ്രചരിപ്പിച്ചതും അതുറപ്പിക്കാന്‍ പാര്‍ലമെന്‍റില്‍പോലും ഇടപെട്ടതും ശരിയായ കാര്യമാണ് എന്ന് പറയാന്‍ പ്രതിപക്ഷ നേതാവിന് ധൈര്യമുണ്ടോ?

കേരള ബാങ്ക്

കേരള ബാങ്ക് തുടങ്ങാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞത് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ്. ലീഗ് നേതാവ് കെ.പി.എ. മജീദ് പറഞ്ഞതാകട്ടെ കേരള ബാങ്ക് നടപ്പിലാക്കിയാല്‍ സര്‍ക്കാര്‍ വിവരമറിയുമെന്നും. അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരള ബാങ്ക് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞപ്പോള്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞത് സര്‍ക്കാര്‍ ഈ ഉദ്യമത്തില്‍ നിന്ന് പിന്മാറണമെന്നാണ്. കേരള ബാങ്ക് നിലവില്‍ വന്നില്ലേ? ഇക്കാര്യത്തില്‍ യുഡിഎഫിന്‍റെ നിലവിലെ നിലപാട് എന്താണ്?

കെ ഫോണ്‍

കെ ഫോണ്‍ പദ്ധതിക്കെതിരെ വ്യവഹാരത്തിനു ചെന്നപ്പോള്‍ പ്രതിപക്ഷ നേതാവിന് പബ്ലിക് ഇന്‍ററസ്റ്റോ അതോ പബ്ലിസിറ്റി ഇന്‍ററസ്റ്റോ എന്നാണ് ബഹുമാനപ്പെട്ട ഹൈക്കോടതി ചോദിച്ചത്. ഏതാണ് പ്രതിപക്ഷ നേതാവിന്‍റെ ഇന്‍ററസ്റ്റ്?

ചൂരല്‍മല-മുണ്ടക്കൈ

ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും വീട് വച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചതല്ലേ? യൂത്ത് കോണ്‍ഗ്രസ് പണം പിരിച്ചതല്ലേ? എത്ര വീടാണ് വയ്ക്കുന്നതെന്നും അത് എവിടെയൊക്കെയാണ് വയ്ക്കുന്നത് എന്നും വെളിപ്പെടുത്താമോ?

കെ-റെയില്‍

സില്‍വര്‍ ലൈനിന്‍റെ കുറ്റി പറിക്കാന്‍ സമരം ചെയ്ത പ്രതിപക്ഷത്തിന് കേരളത്തില്‍ വേഗത്തില്‍ സഞ്ചരിക്കുന്ന റെയില്‍പാത വേണ്ട എന്നു അഭിപ്രായമുണ്ടോ?

ചോദ്യങ്ങള്‍ ഇനിയുമുണ്ട്. അവയെല്ലാം ചേര്‍ത്ത് ഒറ്റ ചോദ്യം കൂടി: കേരളത്തില്‍ നടക്കുന്ന ഏതെങ്കിലും ഒരു പദ്ധതിയെ പ്രതിപക്ഷം എതിര്‍ക്കാതിരുന്നിട്ടുണ്ടോ? കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ നല്‍കിയ ഭക്ഷ്യകിറ്റിനെ പോലും തെറ്റായ വ്യാഖ്യാനം നല്‍കി പരിഹസിക്കുകയും എതിര്‍ക്കുകയും ചെയ്തിട്ടില്ലേ?

എന്തിനെയും എതിര്‍ത്ത് ഇല്ലാതാക്കാന്‍ ശ്രമിക്കുകയല്ലാതെ എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യുമെന്ന് ജനങ്ങളോട് പറയാനോ നല്ലതിനെ അംഗീകരിക്കാനോ തയാറായിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

Kerala

ത​രൂ​രി​ന്‍റെ ലേ​ഖ​നം: മ​റു​പ​ടി പ​റ​യേ​ണ്ട​ത് പാർട്ടി ദേ​ശീ​യ നേ​തൃ​ത്വ​മെ​ന്ന് സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​രൂ​രി​ന്‍റെ ലേ​ഖ​ന​ത്തി​ല്‍ മ​റു​പ​ടി പ​റ​യേ​ണ്ട​ത് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍.

ത​രൂ​ര്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​സ​മി​തി​യം​ഗ​മാ​ണ്. സം​സ്ഥാ​ന നേ​താ​ക്ക​ളെ​ന്ന നി​ല​യി​ല്‍ വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ക്കു​ന്നി​ല്ല.

ലേ​ഖ​നം ത​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു. അ​തേ​ക്കു​റി​ച്ച് ത​നി​ക്ക് അ​ഭി​പ്രാ​യ​മു​ണ്ട്. എ​ന്നാ​ൽ അ​ത് പ​റ​യാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും ത​രൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു​കൊ​ണ്ടു​ള്ള ത​രൂ​രി​ന്‍റെ ലേ​ഖ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​തി​ക​ര​ണം. ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ കാ​ർ​ക്ക​ശ്യം പൊ​തു​ജീ​വി​ത​ത്തെ ഭ​യാ​ന​ക​ത​യി​ലേ​ക്ക് ന​യി​ച്ചെ​ന്നും രാ​ജ്യ​ത്ത് അ​ച്ച​ട​ക്കം കൊ​ണ്ടു​വ​രാ​ൻ അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്കേ ക​ഴി​യൂ എ​ന്ന് ഇ​ന്ദി​ര ശ​ഠി​ച്ചെ​ന്നും ത​രൂ​ർ ലേ​ഖ​ന​ത്തി​ൽ പ​റ‍​യു​ന്നു.

ത​ട​ങ്ക​ലി​ലെ പീ​ഡ​ന​വും, വി​ചാ​ര​ണ കൂ​ടാ​തെ​യു​ള്ള കൊ​ല​പാ​ത​ക​ങ്ങ​ളും പു​റം​ലോ​കം അ​റി​ഞ്ഞി​ല്ല. ജു​ഡീ​ഷ​റി​യും, മാ​ധ്യ​മ​ങ്ങ​ളും, പ്ര​തി​പ​ക്ഷ​വും ത​ട​വി​ലാ​യി. ഇ​ന്ദി​ര​യു​ടെ മ​ക​ൻ സ​ഞ്ജ​യ് ഗാ​ന്ധി​യു​ടെ ചെ​യ്തി​ക​ൾ കൊ​ടും ക്രൂ​ര​ത​യു​ടേ​താ​യി. അ​ന്ന​ത്തെ സ​ർ​ക്കാ​ർ ഈ ​ന​ട​പ​ടി​ക​ൾ ല​ഘൂ​ക​രി​ച്ചെ​ന്നും ത​രൂ​ർ പ​റ​യു​ന്നു.

Kerala

ബി​ന്ദു​വി​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി സ​ര്‍​ക്കാ​ര്‍; ആ​രോ​ഗ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​പ​ക​ട​ത്തി​ല്‍ സ്ത്രീ ​മ​രി​ച്ച സം​ഭ​വ​ത്തി​ന് ഉ​ത്ത​ര​വാ​ദി സ​ര്‍​ക്കാ​രെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​തി​ന് പ​ക​രം ര​ണ്ട് മ​ന്ത്രി​മാ​രാ​ണ് അ​വി​ടെ വ​ന്ന് പ്ര​സം​ഗി​ച്ച​തെ​ന്ന് സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു.

അ​ത് അ​ട​ച്ചി​ട്ട കെ​ട്ടി​ട​മാ​ണെ​ന്ന് മ​ന്ത്രി​മാ​ര്‍ പ​റ​ഞ്ഞ​താ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ക്കാ​തെ പോ​യ​തി​ന് കാ​ര​ണം. പി​ന്നീ​ട് ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ വ​ന്ന് ബ​ഹ​ളം വ​ച്ച​തി​ന് ശേ​ഷ​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്.

സ​ര്‍​ക്കാ​ര്‍ ത​ക്ക​സ​മ​യ​ത്ത് ഇ​ട​പെ​ട്ടി​ല്ല. സം​ഭ​വ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് രാ​ജി​വ​യ്ക്ക​ണമെന്നും സതീശൻ ആവശ്യപ്പെട്ടു.

ആ​രോ​ഗ്യ​മേ​ഖ​ല ആ​കെ സ്തം​ഭി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ മ​രു​ന്നി​ല്ല. മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍ അ​ട​ക്ക​മു​ള്ളി​ട​ത്ത് ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഇ​ല്ല. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ അ​ഴി​മ​തി​ക​ള്‍ ത​ങ്ങ​ള്‍ പു​റ​ത്തു​കൊ​ണ്ടു​വ​രുമെന്നും സതീശൻ പറഞ്ഞു.

Kerala

താ​ൻ ക്യാ​പ്റ്റ​ൻ ആ​ണെ​ങ്കി​ൽ ചെ​ന്നി​ത്ത​ല മേ​ജ​റാ​ണ്: സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ത​ന്നെ ക്യാ​പ്റ്റ​ൻ എ​ന്ന് വി​ളി​ക്കു​ന്ന​തി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ​രി​ഭ​വം സം​ബ​ന്ധി​ച്ചു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ.‌ ത​ന്നെ ക്യാ​പ്റ്റ​ൻ എ​ന്ന് വി​ശേ​ഷി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല മേ​ജ​റാ​ണെ​ന്ന് സ​തീ​ശ​ൻ പ്ര​തി​ക​രി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം വ്യ​ക്തി​കേ​ന്ദ്രീ​കൃ​ത​മ​ല്ല. അ​തി​ന് പി​ന്നി​ല്‍ ടീം ​യു​ഡി​എ​ഫ് ആ​ണെ​ന്നും സ​തീ​ശ​ന്‍ പ്ര​തി​ക​രി​ച്ചു.

താ​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന​പ്പോ​ഴും തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ജ​യി​ച്ചി​ട്ടു​ണ്ട്. അ​ന്ന് ത​ന്നെ​യാ​രും ക്യാ​പ്റ്റ​ന്‍ എ​ന്ന് വി​ളി​ച്ചി​ട്ടി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞി​രു​ന്നു.

Kerala

ഭാ​ര​താം​ബ ചി​ത്ര​വി​വാ​ദം; ആ​ദ്യം എ​ന്തു​കൊ​ണ്ട് സ​ര്‍​ക്കാ​ര്‍ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചി​ല്ലെ​ന്ന് സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: ഭാ​ര​താം​ബ ചി​ത്ര​വി​വാ​ദ​ത്തി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. രാ​ജ്ഭ​വ​നി​ല്‍ ആ​ദ്യം ചി​ത്രം വ​ച്ച​പ്പോ​ള്‍ എ​ന്തു​കൊ​ണ്ട് ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചി​ല്ലെ​ന്ന് സ​തീ​ശ​ന്‍ ചോ​ദി​ച്ചു.

കൃ​ഷി​മ​ന്ത്രി പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ല്‍ ചി​ത്രം വ​ച്ച​പ്പോ​ള്‍ ശ​ക്ത​മാ​യി നി​ല​പാ​ടെ​ടു​ത്തി​ല്ല. രാ​ജ്ഭ​വ​ന്‍ രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​ത്തി​ന് വേ​ദി​യാ​ക്കി​യ​തി​ന് സ​ര്‍​ക്കാ​ര്‍ അ​ന്നേ ഗ​വ​ര്‍​ണ​റെ പ്ര​തി​ഷേ​ധം അ​റി​യി​ക്ക​ണ​മാ​യി​രു​ന്നു.

അ​ത് ചെ​യ്യാ​ത്ത​തു​കൊ​ണ്ടാ​ണ് ഇ​ക്കാ​ര്യം ആ​വ​ര്‍​ത്തി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷം ആ​വ​ര്‍​ത്തി​ച്ച് വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​പ്പോ​ള്‍ മാ​ത്ര​മാ​ണ് മു​ഖ്യ​മ​ന്ത്രി മി​ണ്ടി​യ​തെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up